ചൊക്ലി: വിള ഇൻഷുറൻസ് പദ്ധതി ദേശീയ കാമ്പയിന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് പാഠശാല നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. ശൈലജ ഉദ്‌ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൻ.പി. സജിത അധ്യക്ഷത വഹിച്ചു. ചൊക്ലി കൃഷി ഓഫിസ് അസി. പി. രമേശ്, പഞ്ചായത്തംഗം കെ. പ്രദീപ്, പഞ്ചായത്ത് മെംബർമാരായ പി.പി. രാമകൃഷ്ണൻ, എ. ഉഷ, പി.കെ. സതീന്ദ്രൻ, പി.ടി.കെ. ഗീത, ചൊക്ലി പഞ്ചായത്ത് അസി. സെക്രട്ടറി ബി. കല, റാഷിക് പൂക്കോം എന്നിവർ സംസാരിച്ചു. സി.എസ്.സി ജില്ല മാനേജർ എം. നിഖിൽ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.