ചൊക്ലി: ചൊക്ലി റെബല്‍ദേ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും പ്രഫ. അബ്ദുല്‍ ഖാദര്‍ കള്‍ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ചൊക്ലി യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ചടങ്ങിൽ അബ്ദുൽ ഖാദർ കൾചറൽ സെന്ററിന്റെ ഭാഗമായുള്ള റമദാൻ കിറ്റ് വിതരണവും നടന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. ടി.കെ. മുനീർ അധ്യക്ഷത വഹിച്ചു. ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‍ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ ഉസ്താദ്, അബ്ദുൽ റഷീദ് സഖാഫി, സി.കെ. രമ്യ, വി.കെ. രാകേഷ്, വി.കെ. ഭാസ്കരൻ മാസ്റ്റർ, പി.കെ. മോഹനൻ, എൻ.എസ്. ഫൗസി, ഷാജി എം. ചൊക്ലി, അബ്ദുൽ ഷാനിദ്, ശ്യാം കെ. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.