പൊതുപ്രവർത്തകർക്കെതിരെ കാപ്പ ചുമത്തൽ അനുവദിക്കില്ല -എസ്.ഡി.പി.ഐ

കണ്ണൂർ: പൊതുപ്രവർത്തകരെ കാപ്പ ചുമത്തി ജയിലിലടക്കുന്നത് അനുവദിക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ. പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ അന്യായമായി കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും ജില്ല കമ്മിറ്റി പ്രസ്താവിച്ചു. ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും നേരിടുന്നതിനുവേണ്ടിയുള്ള നിയമം രാഷ്ട്രീയ പ്രവർത്തകർക്കെതിരെ പ്രയോഗിക്കുന്നത് പൊലീസിന്റെ വികലനയം വ്യക്തമാക്കുന്നതാണ്. പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നവർക്കെതിരെ കള്ളക്കേസുകളും വ്യാജ പരാതികളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതിന്റെ മറപിടിച്ച് രാഷ്ട്രീയ പ്രവർത്തകരെ ജയിലിലടക്കുന്നത് ഹീനമാണെന്നും ഷമീർ മുരിങ്ങാടിക്കെതിരായ കാപ്പ പിൻവലിച്ച് മോചിപ്പിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.