കണ്ണൂർ: ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ.ക്യു.എ.എസ്) അംഗീകാരം. കോവിഡ് പ്രതിസന്ധിക്കുശേഷം പരിശോധന സംഘം നേരിട്ട് നടത്തിയ വിലയിരുത്തലിനെ തുടർന്നാണ് അംഗീകാരം. മാർച്ച് 25, 26 തീയതികളിൽ നടന്ന പരിശോധനയിൽ 89 ശതമാനം മാർക്കാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. മൂന്നു വർഷത്തേക്കാണ് അംഗീകാരം. രണ്ടു ലക്ഷം രൂപ വീതമാണ് ഓരോ വർഷവും ലഭിക്കുക. എല്ലാ വർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച ശേഷമാണ് തുക അനുവദിക്കുക. ഇതോടെ ജില്ലയിൽ എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് ഈ അംഗീകാരം ലഭിച്ച ജില്ലയും കണ്ണൂരാണ്. ---------- അപേക്ഷ ക്ഷണിച്ചു കണ്ണൂർ: ഗവ. ഐ.ടി.ഐയും ഐ.എം.സിയും ചേർന്ന് നടത്തുന്ന ഇലക്ട്രിക്കൽ കാഡ്, മെക്കാനിക്കൽ കാഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9447311257. കണ്ണൂർ: ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഓട്ടോ കാഡ്, 3ഡിഎക്സ് മാക്സ്, വി റേ, റെവിറ്റ്, ഫോട്ടോഷോപ്, സകെച്ച് അപ് എന്നീ സോഫ്റ്റ്വെയറുകളിലും പരിശീലനം നൽകും. ഫോൺ: 9447311257. ..............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.