ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

കണ്ണൂര്‍: ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ഗുരുതര പരിക്കേറ്റ കണ്ണൂര്‍ ചാലാട് സ്വദേശി ശ്രീരഞ്ജൻ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച ഉച്ച 12നാണ്‌ സംഭവം. ചാലാട്ടെ വീട്ടിലായിരുന്ന ശ്രീരഞ്ജനെ കാറിലെത്തിയ മൂന്നംഗ സംഘം പിടിച്ചിറക്കി തട്ടിക്കൊണ്ടുപോവുകയും ഒരു വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. മർദനത്തില്‍ ശ്രീരഞ്ജന്റെ താടിയെല്ല് തകര്‍ന്നു. ദേഹമാസകലം പരിക്കേറ്റ ഇയാളെ പിന്നീട്​ കണ്ണൂർ ബസ്‌ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന്​ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ശ്രീരഞ്ജന്റെ മരുമകളുടെ ഭര്‍ത്താവ് അഴീക്കോട് ആറാംകോട്ടം നാലുമുക്ക് കക്കിരിഹൗസില്‍ പി.വി. രഞ്ജിത്ത് കുമാറിനെ കണ്ണൂർ ടൗൺ പൊലീസ്​ അറസ്റ്റു ചെയ്തു. കുടുംബപ്രശ്നമാണ്​ സംഭവത്തിനു​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.