തലശ്ശേരി: മേലൂർ കലാമന്ദിരം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സമഗ്ര സ്തനാർബുദ ബോധവത്കരണവും സ്തന പരിശോധനയും സംഘടിപ്പിച്ചു. മേലൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ ധർമടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാമന്ദിരം പ്രസിഡന്റ് എം.കെ. ബാബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ കെ. ബിന്ദു, മെംബർമാരായ കെ. നാരായണൻ, കെ. ലതിക, മൂന്നാം വാർഡ് കൺവീനർ വി.എം. ജനാർദനൻ, മേജർ പി. ഗോവിന്ദൻ, ടി.എം. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ ബോധവത്കരണ ക്ലാസെടുത്തു. സൈറ്റോ ടെക്നീഷ്യൻ സപ്ത പരിശോധന നടത്തി. കലാമന്ദിരം സെക്രട്ടറി കെ.കെ. രമേശൻ സ്വാഗതവും ജോ. സെക്രട്ടറി സി. മനോജ് നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറോളം സ്ത്രീകൾ പങ്കെടുത്തു. പടം.....മേലൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.