തലശ്ശേരി: ദേശീയപാതയിൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പാലിശ്ശേരി റോഡിലെ കുഴികൾ അടക്കാൻ ആരുമില്ലേയെന്ന് ചോദിക്കുകയാണ് നിത്യയാത്രക്കാർ. ആദ്യ നാളിൽ ചെറുതായി കാണാൻ തുടങ്ങിയ കുഴികൾ ഇപ്പോൾ വാഹനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുന്നു. ഉത്തരവാദപ്പെട്ടവർ നിത്യവും കടന്നുപോകുന്ന വഴിയാണിത്. പക്ഷേ, കുഴിയടക്കാൻ അവർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല. കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗത്താണ് അടുത്തടുത്തായി കുഴികൾ രൂപപ്പെട്ടത്. ചോർച്ചയെ തുടർന്ന് രണ്ടാഴ്ചയിലേറെ വെള്ളം റോഡിലൂടെ പരന്നൊഴുകി. കഴിഞ്ഞ ദിവസം ചോർച്ചയുള്ള ഭാഗം അടച്ചെങ്കിലും കുഴികൾ മൂടാതെയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലംവിട്ടത്. പൊതുമരാമത്ത് വകുപ്പാണ് കുഴിയടക്കേണ്ടതെന്ന നിലപാടിലാണ് അവർ. കുഴിയുള്ളതിനാൽ ദേശീയപാതയിൽ നിത്യവും ഗതാഗതക്കുരുക്ക് മുറുകുകയാണ്. ഇരുവശത്തും വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇതിനിടയിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും പതിവായി. പടം..... തലശ്ശേരി പാലിശ്ശേരി ദേശീയപാതയിലെ കുഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.