ചെറുകല്ലായി രക്തസാക്ഷികളെ അനുസ്മരിച്ചു

മാഹി: മയ്യഴി വിമോചന പോരാട്ടത്തിൽ ചെറുകല്ലായി കുന്നിൽ ഫ്രഞ്ച്‌ പൊലീസ്‌ വെടിവെച്ചു കൊന്ന പി.പി. അനന്തന്റെയും എം. അച്യുതന്റെയും ധീരസ്‌മരണക്കു മുന്നിൽ നാടിന്റെ സ്‌മരണാഞ്ജലി. 68ാമത്‌ രക്തസാക്ഷി വാർഷികദിനത്തിൽ സമരഭൂമിയിലും രക്തസാക്ഷികളുടെ ജന്മഗ്രാമങ്ങളിലും പുഷ്‌പാർച്ചനയും വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗവും ചേർന്നു. അനുസ്‌മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. വി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.പി. സുനിൽകുമാർ, ടി.സി.എച്ച്‌. വിജയൻ, ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മാഹി ടൗണിൽ ബഹുജന പ്രകടനവുമുണ്ടായി. വെടിയേറ്റു വീണ ചെറുകല്ലായി കുന്നിൽ പുഷ്‌പാർച്ചനക്കുശേഷം കാരായി രാജൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.പി. രാജേഷ്‌ സ്വാഗതം പറഞ്ഞു. കോടിയേരി ഈങ്ങയിൽപീടികയിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം എൻ. സുകന്യ ഉദ്‌ഘാടനം ചെയ്‌തു. വി.പി. വിജേഷ്‌ അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ്‌ബാബു, സി.കെ. രമേശൻ, പി.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി എം. അച്യുതന്റെ നാടായ ഗോപാലപ്പേട്ടയിലും പി.പി. അനന്തന്റെ നാടായ വയലളത്തും പുഷ്‌പാർച്ചനയും യോഗവുമുണ്ടായി. ഗോപാലപ്പേട്ടയിൽ പാറക്കണ്ടി മോഹനൻ അധ്യക്ഷത വഹിച്ചു. വാഴയിൽ ശശി, സി.പി. സുമേഷ്‌ എന്നിവർ സംസാരിച്ചു. വയലളത്ത്‌ വി.എം. സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പുഷ്‌പാർച്ചന. വയലളം ഉക്കണ്ടൻപീടികയിൽ അനുസ്‌മരണ യോഗത്തിൽ വി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ, സി.എൻ. ജിഥുൻ, പി. ബിജോയ്‌ എന്നിവർ സംസാരിച്ചു. caption: ചെറുകല്ലായി രക്തസാക്ഷി ദിനാചരണം മാഹിയിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.