സ്‌കൂളുകൾക്ക് അപേക്ഷിക്കാം

കണ്ണൂർ: റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാനത്തെ സ്‌കൂളുകളിൽനിന്ന് കേരള റോഡ് സുരക്ഷ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിജ്ഞാപനത്തിനും http://www.roadsafety.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ചിത്രരചന മത്സരം കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന പരിപാടിയുടെ പ്രചാരണാർഥം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരം നടത്തും. മേയ് ഒന്നിന് രാവിലെ 11ന് കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിലാണ് മത്സരം. 10 വയസ്സ്, 10 മുതൽ 17 വരെ, 17ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. താൽപര്യമുള്ളവർ ശനിയാഴ്ച വൈകീട്ട് അഞ്ചിനകം 7907117746, 6282372848 നമ്പറിൽ പേര്, വയസ്സ്, വിലാസം എന്നിവ ചേർത്ത് വാട്സ്ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.