കെ.പി.പി.എച്ച്.എ സംസ്ഥാനസമ്മേളനം നാലു മുതൽ

കൂത്തുപറമ്പ്: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 56ാം സംസ്ഥാന സമ്മേളനം മേയ് നാല്, അഞ്ച്, ആറ് തീയതികളിൽ കൂത്തുപറമ്പിൽ നടക്കും. നാലിന് രാവിലെ 10.30ന് പ്രതിനിധിസമ്മേളനം സിറ്റി ഓഡിറ്റോറിയത്തിൽ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ ടി. ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടിന് യാത്രയയപ്പ് സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് പൊതുസമ്മേളനം റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ ഒമ്പതിന് കൗൺസിൽ യോഗംചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.