കണ്ണൂർ: ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗം കണ്ണൂരിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുത്തു. ഐ.എൻ.എൽ ഭിന്നത സംബന്ധിച്ച ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഇടതുമുന്നണിയിൽ അങ്ങനെയൊരു പ്രശ്നമില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഇ.പി. ജയരാജൻ പറഞ്ഞു. ഇഫ്താർ വിരുന്നിൽ സാധാരണ പങ്കെടുക്കാറുള്ളതാണെന്നും അദ്ദേഹം തുടർന്നു. ഘടകകക്ഷിയെന്ന നിലയിൽ ഐ.എൻ.എൽ പരിപാടിയിൽ സി.പി.എം നേതാക്കളും എൽ.ഡി.എഫ് പരിപാടികളിൽ ഐ.എൻ.എൽ നേതാക്കളും പങ്കെടുക്കാറുണ്ടെന്നും അതിൽ അസ്വാഭാവികത ഇല്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു. കാസിം വിഭാഗത്തിന്‍റെ ഇഫ്താർ വിരുന്നിൽ എൽ.ഡി.എഫ് കൺവീനർ പങ്കെടുത്തത് ഒരു വിഭാഗത്തിനുള്ള ഇടതുമുന്നണിയുടെ അംഗീകാരമായി കാണുന്നില്ലെന്ന് എ.പി. അബ്ദുൽ വഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.