'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി വിപുലമാക്കും

കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' തുടർപദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കാൻ ഏകോപന നിർവഹണ സമിതികളുടെ സംയുക്ത യോഗം തീരുമാനിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പദ്ധതിയുടെ വിജയത്തിനായി ജില്ല കാർഷിക വികസന സമിതി, കൃഷിഭവൻ തലത്തിലുള്ള കർഷക സമിതികൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹായം തേടാനും യോഗത്തിൽ തീരുമാനമായി. ജില്ല തലത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷനായാണ്​ പദ്ധതിക്കായി പ്രവർത്തിക്കുന്നത്. പ്രാദേശികതല സമിതിയും വാർഡു സമിതികളും താഴേത്തട്ടിൽ പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.