കണ്ണൂർ: ഐ.ടി, മീഡിയ മേഖലക്ക് കീഴിലെ കോഴ്സുകൾ പഠിച്ചവർക്ക് അസാപ് കേരള 100 ശതമാനം സ്‌കോളർഷിപ് നൽകുന്നു. പ്ലസ് ടു, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, പ്രഫഷനലുകൾ തുടങ്ങി യോഗ്യതയുള്ളവർക്കാണ് അവസരം. ഐ.ഐ.ടി പാലക്കാട്, അഡോബ്, റെഡ്ഹാറ്റ്, എൽ ആൻഡ് ടി എജൂടെക്, ഡിജി പെർഫോം തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളാണ് കോഴ്‌സുകൾ സാക്ഷ്യപ്പെടുത്തിയത്. അർഹതയുള്ളവർ www.asapkerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്‌കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കണം. സമ്പൂർണ പൈത്തൺ കോഴ്‌സ്, ബിസിനസ് അനലറ്റിക്‌സ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സുരക്ഷ, എ.ഡബ്ല്യൂ.എസ് ക്ലൗഡ് കമ്പ്യൂട്ടിങ്, വെബ് ആൻഡ് യു.ഐ ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഡേറ്റാ മാനേജ്‌മെന്റ് ആൻഡ് പൈത്തൺ ലിനക്സ് അഡ്മിനിസ്ട്രേറ്റർ ലെവൽ ഒന്ന്, രണ്ട്, മൂന്ന്, ഫുൾ സ്റ്റാക്ക് ജാവ/നെറ്റ് മീൻ സ്റ്റാക്ക് തുടങ്ങിയവ 100 ശതമാനം സ്‌കോളർഷിപ്പും പ്ലേസ്മെന്റ് സഹായവുമുള്ള കോഴ്സുകളാണ്. ഫോൺ: 9495999681, 9495999661, 9495999692.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.