ഇരിക്കൂർ: ഇരിക്കൂറിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിലെ ആയിപ്പുഴ റോഡിലെ വളവ് അപകടക്കെണിയൊരുക്കുന്നു. അപകട സൂചന ബോർഡോ സ്പീഡ് നിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കൂട്ടിമുട്ടുന്നത് പതിവായി. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വലിയ ചരക്കുവാഹനങ്ങൾ പോകുന്ന റോഡായതിനാൽ എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് റോഡ് കാണാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ വളവിൽ കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ചിരുന്നു. നടപ്പാത ഇല്ലാത്തതിനാൽ കാൽനടക്കാർക്ക് ഈ വഴിയിലൂടെയുള്ള യാത്ര അപകടം പിടിച്ചതാണ്. റോഡിന്റെ ഇരുവശങ്ങളിലും റിയർവ്യൂ മിറർ സ്ഥാപിക്കണമെന്നും അപകട സൂചന ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം: ആയിപ്പുഴ -ഇരിക്കൂർ റോഡിലെ അപകട വളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.