കണ്ണൂർ: മേയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്ര വൈശാഖ മഹോത്സവം നടത്തിപ്പിന്റെ മുന്നൊരുക്കം അവലോകനം ചെയ്യാൻ കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. സണ്ണി ജോസഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്താൻ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവ നടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ അറിയിച്ചു. വാഹനങ്ങൾക്ക് നിലവിൽ അഞ്ച് പാർക്കിങ് യാർഡുകൾ സജ്ജമാണ്. തിരക്ക് നിയന്ത്രിക്കാനും മറ്റുമായി 300 വളന്റിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പാക്കും. ജൈവ മാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും. ജൈവമാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കും. പേരാവൂർ-കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിങ് പ്രവൃത്തികൾ ഉത്സവത്തിന്റെ ഭാഗമായി താൽക്കാലം നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിനും ജല അതോറിറ്റിക്കും കലക്ടർ നിർദേശം നൽകി. എ.ഡി.എം കെ.കെ. ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമീഷണർ എം.വി. സദാശിവൻ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.