ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.കെ. സുഹൈൽ ഇഫ്താർ സന്ദേശം നൽകി. ചാലാട് ഘടകം നാസിം കെ.എൻ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. റാഷിദ്, കെ.പി. അനിത, സാമൂഹിക പ്രവർത്തകൻ സുദാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി സ്വാഗതവും ടി.കെ. ഖലീലുൽ റഹ്മാൻ നന്ദിയും പറഞ്ഞു. ഖുർആൻ പ്രശ്നോത്തരി ചാലാട്: ഖുർആൻ സ്റ്റഡി സെന്‍റർ കേരളയുടെ ആഭിമുഖ്യത്തിൽ റമദാൻ പ്രശ്നോത്തരി നടത്തി. ബി. റുബീന, കെ. ഷഹല, ടി.കെ. ഫർസാന എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ചാലാട് ഘടകം നാസിം കെ.എൻ. കുഞ്ഞാമു സമ്മാനം വിതരണം നടത്തി. കെ. ജസീർ മൗലവി മത്സരം നിയന്ത്രിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും ടി.കെ. അസ്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.