പ്രാർഥനസദസ്സും റമദാൻ റിലീഫ് വിതരണവും

ഇരിട്ടി: പായം പഞ്ചായത്ത് വള്ളിത്തോട് ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന്റെ 40 ദിനം പൂർത്തിയായതിന്റെ ഭാഗമായി പ്രാർഥന സദസ്സും റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് എം. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. രോഗികൾക്കുള്ള ചികിത്സാസഹായവും വിധവകൾക്കുള്ള പെരുന്നാൾ പുടവയും നിർധനർക്കുള്ള ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികളെ മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. കെ.വി. റസാഖ്, സി.കെ. യഹ്കൂബ്, എം. മുഹമ്മദ് ബഷീർ, മുഹമ്മദ് മാച്ചേരി, അബ്ബാസ് പാക്കത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.