പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുളിയനമ്പ്രത്തെ കീണാരി സ്റാമ്പി റോഡിന്റെ ഉദ്ഘാടനം പാനൂർ നഗരസഭ ചെയർമാൻ വി. നാസർ നിർവഹിച്ചു. ഗതാഗതത്തിന് ഏറെ പ്രയാസം നേരിട്ട ഊടുവഴിയാണ് ടാർ ചെയ്ത് യാത്രായോഗ്യമാക്കിയത്. പാനൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അശീഖ ജുംന അധ്യക്ഷത വഹിച്ചു. കെ.പി. ഉമ്മർ, നഫീർ കോറോത്ത്, മുനീർ കീണാരി, ലത്തീഫ് കോവു പുറത്ത്, എം.പി. അനിഷാ, സിദ്ദീഖ് പാലയാട്ട്, ജംഷീർ പാലയാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.