പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. പരിയാരം ഏമ്പേറ്റിൽ പാതയുടെ നിർമാണപുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്. നിർമാണപ്രവർത്തനങ്ങളിൽ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂർണ തൃപ്തിയാണെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജന. സെക്രട്ടറി കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് പി.കെ. ഹരിദാസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന പ്രവൃത്തികളുടെ അവലോകനയോഗത്തിന് ശേഷമാണ് മന്ത്രി പരിയാരത്തെത്തിയത്. പിവൈ.ആർ എൻ.എച്ച് പരിയാരത്ത് ദേശീയപാത വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി വി.കെ. സിങ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.