മജ്ജ മാറ്റിവെക്കണം; വീട്ടമ്മക്കുവേണം കരുണയുടെ ഹസ്തം

കേളകം: കൊട്ടിയൂർ പൊട്ടൻതോടിലെ കാലടിയിൽ ബിന്ദു കാൻസർ ബാധിച്ച് മജ്ജ മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. മൾട്ടിപ്പിൾ മൈലോമ എന്ന കാൻസർ രോഗത്തിന്റെ ദുരിതമനുഭവിക്കുകയാണിവർ. ഭർത്താവ് സത്യൻ കൂലിപ്പണിക്കാരനാണ്. യു.പി സ്‌കൂളിൽ പഠിക്കുന്ന രണ്ട് മക്കളാണ് ഇവർക്കുള്ളത്. പഞ്ചായത്ത് പദ്ധതിയിൽ നൽകിയ വീട്ടിൽ കൂലിവേലയെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് രോഗം ബാധിച്ചത്. പലരിൽനിന്നും കടം വാങ്ങിയാണ് കീമോ ചെയ്യുന്നത്. മജ്ജ മാറ്റിവെക്കാൻ ഡോക്ടർ ആവശ്യപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടു. നാട്ടുകാരുടെ സഹായത്താൽ ആഴ്ചതോറും 22000 രൂപ മുടക്കി കീമോ ചെയ്യുകയാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 10 ലക്ഷം രൂപ ആവശ്യമാണ്. ഇവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. അക്കൗണ്ട് നമ്പർ: 11630200005479, ഫെഡറൽ ബാങ്ക്, കേളകം ബ്രാഞ്ച്, ഐ.എഫ്.എസ്.സി: FDRL0001163, അക്കൗണ്ട്‌ നെയിം: ബിന്ദു ചികിത്സ സഹായ കമ്മിറ്റി. ഗൂഗ്ൾ പേ നമ്പർ: 8590754232.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.