പയ്യന്നൂർ: പയ്യന്നൂരിൽ സ്വാമി ആനന്ദതീർഥർ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലിൽ താമസിച്ചുപഠിക്കാൻ 2022- 23 അധ്യയനവർഷം അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലും പഠിക്കുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 35 പട്ടിക വിഭാഗത്തിലും അഞ്ച് ഒഴിവുകൾ ജനറൽ വിഭാഗത്തിലുംപെട്ട ആൺകുട്ടികളെയാണ് പരിഗണിക്കുക. അപേക്ഷാഫോറം ശ്രീനാരായണ വിദ്യാലയത്തിൽനിന്ന് ലഭിക്കും. താമസം, ഭക്ഷണം, വസ്ത്രം, പഠനോപാധികൾ എന്നിവ സൗജന്യമാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം സെക്രട്ടറി, സ്വാമി ആനന്ദതീർഥ ട്രസ്റ്റ്, ശ്രീനാരായണ വിദ്യാലയം, പയ്യന്നൂർ- 670307 എന്ന വിലാസത്തിൽ മേയ് 15നകം സമർപ്പിക്കണം. ഫോൺ: 9447389317.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.