ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

കണ്ണൂർ: ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല റിസോഴ്‌സ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയാറാക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ മേയ് ഏഴിന് വൈകീട്ട് അഞ്ചിനകം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പര്‍ എസ് 6, തലശ്ശേരി-670104 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.