ശ്രീകണ്ഠപുരം: നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെ എൽ.ഡി.എഫ് ജനപ്രതിനിധികൾ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു. ടി.ഒ. നാരായണൻ അധ്യക്ഷത വഹിച്ചു. കെ.വി. ഗീത, പി. മാധവൻ, പി.വി. ശോഭന, പി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫണ്ട് വിനിയോഗത്തിൽ 87 നഗരസഭകളിൽ 81ാം സ്ഥാനത്താണ് ശ്രീകണ്ഠപുരം നഗരസഭയെന്നും വികസനത്തിനുള്ള കോടികൾ നഷ്ടമാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.