ഹീമോഫിലിയ ദിനാചരണം

കണ്ണൂർ: ലോക ഹീമോഫിലിയ ദിനാചരണത്തിന്റെ ഭാഗമായി ജില്ലതല ഉദ്ഘാടനവും ഹീമോഫിലിയ ഇന്‍ഹിബിറ്റര്‍ സക്രീനിങ്ങും നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. 'ഹീമോഫിലിയ രോഗികള്‍ അറിഞ്ഞിരിക്കേണ്ട ഫിസിയോതെറപ്പി' വിഷയത്തില്‍ ഫിസിയോതെറപ്പിസ്റ്റ് ജിംന ക്ലാസെടുത്തു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.പി. മൃദുല, എസ്.കെ. രാധാകൃഷ്ണന്‍, ഡോ. വി. ലേഖ, ഡോ. പി. ലത എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.