പയ്യന്നൂർ: പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിൽ മെഗാ ശുചീകണം ആരംഭിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിൽ പയ്യന്നൂർ ടൗൺ, പെരുമ്പ, ഗാന്ധിപാർക്ക്, കോത്തായിമുക്ക്, കൊറ്റി, റെയിൽവേ സ്റ്റേഷൻ, ഉളിയത്ത് കടവ്, പുതിയ ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ജനപ്രതിനിധികൾ, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, റോട്ടറി, ലയൺസ്, റസിഡന്റ്സ് അസോസിയേഷൻ, നഗരസഭ ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന, കുടുംബശ്രീ പ്രവർത്തകർ, ചേംബർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനം നടത്തും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തോടുകളുടെയും ഓവുചാലിന്റെയും നീരൊഴുക്ക് സുഗമമാക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും വെള്ളിയാഴ്ച ജലനടത്തവും ജലയാത്രകളും സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. ------------------- പി. വൈ. ആർ നഗരസഭ:: പയ്യന്നൂരിൽ മെഗാ ശുചീകരണം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.