പോപുലർ ഫ്രണ്ടിനെ നിലക്കുനിർത്തണം -കെ. സുരേന്ദ്രൻ

തലശ്ശേരി: നാടിന്റെ സമാധാനം തകർക്കുന്നത് പോപുലർ ഫ്രണ്ടാണെന്നും ഈ സംഘടനയെ നിലക്കുനിർത്തിയാൽ നാട്ടിൽ സമാധാനമുണ്ടാവുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സി.പി.എമ്മും പോപുലർ ഫ്രണ്ടും പരസ്യ സഖ്യത്തിലേക്കാണ് നീങ്ങുന്നത്. ഭീകരവാദികൾക്കുമുന്നിൽ മുട്ടിലിഴയുകയാണ് സി.പി.എം. പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടേണ്ടത് സർക്കാറാണെന്നും സുരേന്ദ്രൻ തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.