പൈതൃക ദിനാചരണം

പയ്യന്നൂർ: പൈതൃക ദിനാചരണ ഭാഗമായി നാട്ടു പൈതൃക പഠന മണ്ഡലമായ 'ഫോക് ട്രാക്' ആദരസംഗമം ഫോക് ലാൻഡ്' ചെയർമാൻ ഡോ. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കണ്ണോം ആമുഖ ഭാഷണം നടത്തി. വെദിരമന വിഷ്ണു നമ്പൂതിരി, ശിൽപി ചിത്രൻ കുഞ്ഞിമംഗലം, കോൽക്കളി വിദഗ്ധൻ കൊട്ടിലക്കാരൻ ഗോവിന്ദൻ എന്നിവരെ പൈതൃക മുദ്ര നൽകി ആദരിച്ചു. വി.വി. ലക്ഷ്മണൻ, കെ.എം. ബാലകൃഷ്ണൻ, വി.പി. ഭാസ്കരൻ, ഡോ. അശ്വതി വെദിരമന, പ്രശാന്ത് കണ്ണോം, രവീന്ദ്രൻ പുതിയടത്ത്, രാജൻ പുറച്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.