സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യവും ഒരുക്കാനുള്ള സർക്കാർ തീരുമാനം നടപ്പായില്ല കേളകം: കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും ചക്ക സംസ്‌കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയില്ല. ഇതോടെ കൃഷിയിടങ്ങളിൽ കോടികളുടെ വിപണി സാധ്യതയുള്ള ചക്കകൾ നശിക്കുകയാണ്. യന്ത്രവത്കരണവും സാങ്കേതികതയും ലഭ്യമായ ഈ കാലഘട്ടത്തില്‍ ചക്കപ്പഴം പള്‍പ്പ് രൂപത്തിലോ മറ്റോ ശേഖരിച്ച് വര്‍ഷം മുഴുവന്‍ ലഭ്യമാക്കാൻ കഴിയും. ചക്ക ഹല്‍വ, ചമ്മന്തിപ്പൊടി, അച്ചപ്പം, പപ്പടം, കൊണ്ടാട്ടം, അച്ചാര്‍, സ്‌ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്‌നാക്, സ്‌പൈസി ജാക്ക് ഫ്രൂട്ട് സ്‌നാക്, ജാക്ക് ഫ്രൂട്ട് ഫ്‌ളേവേഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പായ്ക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, സിറപ് എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്കയിൽ ചക്ക ഉൽപന്നങ്ങളെ വിപണനം ചെയ്യുന്നത്. ഇത്തരത്തിൽ ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കാനായിരുന്നു സർക്കാർ തീരുമാനം. ചക്കയില്‍ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്തിയാല്‍ 15,000 കോടി രൂപയോളം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 30 കോടിയിലേറെ ചക്ക ഇവിടെ പ്രതിവര്‍ഷം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. പൂർണമായും ആരോഗ്യദായകമായ ജൈവ ഉൽപന്നം എന്ന നിലയില്‍ ചക്കയ്ക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായും ചക്ക ഉപകാരപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ തെക്കൻ ജില്ലകളിലും വയനാട്ടിലും ചക്ക സംഭരിച്ചു വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നത് ലക്ഷ്യമിട്ടുള്ള സംഭരണം നടക്കുന്നുണ്ട്. കാർഷിക വിളകളുടെ വിലയിടിവിൽ നട്ടം തിരിയുന്ന കർഷകർക്ക് മികച്ച വരുമാന സാധ്യതയുള്ള ചക്ക സംസ്കരണ പദ്ധതി ഏറെ സഹായകരമാകും. വിവിധയിടങ്ങളിൽ സ്വകാര്യ മേഖലയിൽ ചക്ക സംസ്കരണ കേന്ദ്രങ്ങളുണ്ടെങ്കിലും ഇത് ഭാഗികമായി മാത്രമേ കർഷകർക്ക് ഉപകാരപ്രദമാകുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.