കണ്ണൂര്‍: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂര്‍വ ചിത്രങ്ങളുമായി കോഴിക്കോടുനിന്ന് ആരംഭിച്ച കേരള ഗെയിംസ് ഫോട്ടോ വണ്ടി കണ്ണൂരില്‍ പ്രദര്‍ശനം നടത്തി. കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനപര്യടനം. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത എക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചുനിർത്താന്‍ കഴിയാത്ത ഒരുപിടി താരങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ല പര്യടനം സ്റ്റേഡിയം കോര്‍ണറില്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.വി. സുമേഷ് മുഖ്യാതിഥികളായി. ജില്ല ഒളിമ്പിക് ഗെയിംസ് വര്‍ക്കിങ് ചെയര്‍മാന്‍ ഷാഹിന്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ഒളിമ്പിക് ഗെയിംസ് ട്രഷറര്‍ യു.പി ഷബിന്‍ കുമാര്‍, കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. 13 ദിവസങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം 28ന് തിരുവനന്തപുരത്ത് സമാപിക്കും. -------- giri photo games vandi കണ്ണൂരിലെത്തിയ കേരള ഗെയിംസ് ഫോട്ടോ വണ്ടി മേയര്‍ ടി.ഒ. മോഹനന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.