തലശ്ശേരി: സി.പി.എം മഞ്ഞോടി ബ്രാഞ്ചംഗം മുഹമ്മദ് ഫൈസലിന്റെ വീടിനു നേരെ ആക്രമണം. തിരുവങ്ങാട് കീഴന്തിമുക്ക് ഞാലിക്കരമ്മൽ റോഡിലെ കെ. ജമീലയുടെ ഉടമസ്ഥതയിലുള്ള ഷഹനാസ് മൻസിലിനുനേരെയാണ് അർധരാത്രി കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു. മാതാവും സഹോദരിയും ബന്ധുവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വയോധികരായ ഇവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. ആക്രമണം സംബന്ധിച്ച് മകൻ മുഹമ്മദ് ഫൈസൽ പൊലീസിൽ പരാതി നൽകി. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശൻ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, സി.പി.എം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കെ. ജിഥുൻ, ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ കെ. സുനിൽകുമാർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ------------- പടം.... തലശ്ശേരി കീഴന്തിമുക്കിൽ കല്ലേറിൽ ജനൽ ചില്ലുകൾ തകർന്ന കെ. ജമീലയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.