കണ്ണൂര്‍: കുഴഞ്ഞുവീണുള്ള മരണം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷ പരിശീലനം വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിശീലനം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് സംസ്ഥാന ചെയര്‍മാന്‍ ഡോ. പി. ശശിധരന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കണ്‍വീനര്‍ കെ.ടി. മാധവന്‍ അധ്യക്ഷതവഹിച്ചു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പരിശീലകൻ ഡോ. സുല്‍ഫിക്കര്‍ അലി, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സന്തോഷ്, ഡോ. പുഷ്പരാജ്, ഡോ. രാഹുല്‍, ഡോ. നദീം, ഡോ. അനൂപ്, ഡോ. നിർമല്‍ രാജ്, ഡോ. മിനി ബാലകൃഷ്ണന്‍ എന്നിവർ നേതൃത്വം നല്‍കി. ----------- ima docters class ഐ.എം.എ സംസ്ഥാന സമിതി ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ജീവന്‍ രക്ഷാപരിശീലന ശില്‍പശാല ഡോ. പി. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.