ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ്: സർ സയ്യിദ്, എൻ.എ.എം കോളജുകൾക്ക് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജ് 13 റൺസിന് കല്ലിക്കണ്ടി എൻ.എ.എം കോളജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സർ സയ്യിദ് കോളജ് 14.3 ഓവറിൽ 70 റൺസിന് ഓൾഔട്ടായി. മറുപടിയായി എൻ.എ.എം കോളജ് 11.5 ഓവറിൽ 57 റൺസിന് ഓൾഔട്ടായി. 16 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി സർ സയ്യിദ് കോളജ് താരം പി. മിഥുൻ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ കല്ലിക്കണ്ടി എൻ.എ.എം കോളജ് ഒമ്പതു വിക്കറ്റിന് തളിപ്പറമ്പ് പരപ്പൂൽ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പരപ്പൂൽ ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടിയായി എൻ.എ.എം കോളജ് 15.4 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. മൂന്നു വിക്കറ്റും പുറത്താകാതെ 83 റൺസുമെടുത്ത് എൻ.എ.എം കോളജ് താരം മുഹമ്മദ് ഇമ്രാൻ മാൻ ഓഫ് ദി മാച്ചായി. തിങ്കളാഴ്ച ജില്ല എ ഡിവിഷൻ ലീഗ് ആദ്യസെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് ഗവ. ബ്രണ്ണൻ കോളജിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.