കണിച്ചാർ പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടത്തിന് ചുമർചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം

കേളകം: കണിച്ചാർ പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടത്തിൽ ചുമർചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം. ഈ മാസം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ചുമരുകളിൽ ആകർഷകമായ ചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം നടത്തുന്നത്. പുതിയ ബസ് സ്റ്റാൻഡിന് മുകളിലാണ് പഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം നിർമിച്ചത്. കേരളത്തിലെ കലകളും സാംസ്‌കാരിക നായകന്മാരുമാണ് ചിത്രങ്ങളിലുള്ളത്. കളരിപ്പയറ്റ്, കഥകളി, ഭരതനാട്യം, പുലിക്കളി, നെറ്റിപ്പട്ടം കെട്ടിയ ആന, വള്ളംകളി, മാവേലി, ശ്രീനാരായാണ ഗുരു തുടങ്ങിയ ചിത്രങ്ങളാണ് വരച്ചത്. ചുമർ ചിത്രങ്ങളിൽ മറ്റൊരു ആകർഷണീയത പൂളക്കുറ്റിയിലെ അരുവിക്കുഴി വെള്ളച്ചാട്ടമാണ്. കാസർകോട് മഞ്ചേശ്വരത്തുള്ള ശരത്തും സംഘവും ചേർന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഒരാഴ്ചകൊണ്ട് ചിത്രങ്ങൾ പൂർത്തീകരിച്ചു. ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ്. എല്ലാ ആളുകളും എത്തിച്ചേരുന്ന പഞ്ചായത്ത് ഓഫിസ് ജനസൗഹൃദമാകുന്ന വിധത്തിൽ സജ്ജീകരിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. ------------ Photo: A0035: കണിച്ചാർ പഞ്ചായത്ത് കെട്ടിടത്തിന്റെ ചുമരിലെ അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.