അസം സ്വദേശിക്ക് വീടൊരുങ്ങി

ഇരിട്ടി: വീട് നിർമിച്ചുനൽകാമെന്ന സുരേഷ് ഗോപി എം.പിയുടെ വാഗ്ദാനം യാഥാർഥ്യമായി. നഗരസഭ സ്ഥാനാർഥിയായി മത്സരിച്ച അസം സ്വദേശി മുൻമി ഗൊഗോയിക്ക് വീട് നിർമിച്ചുനൽകാമെന്നായിരുന്നു സുരേഷ് ഗോപി എം.പി ഉറപ്പുനൽകിയിരുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഇരിട്ടി നഗരസഭയിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് വാഗ്ദാനം നൽകിയത്. പയഞ്ചേരി സ്വദേശിയായ കെ.എൻ. സജേഷിന്റെ ഭാര്യയാണ് മുൻമി. സ്വന്തമായി വീടില്ലാതെ രണ്ടു പെൺമക്കൾക്കൊപ്പം വാടകവീട്ടിൽ കഴിയുന്ന വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുകയും വീടുനിർമിക്കാൻ ആവശ്യമായ തുക അദ്ദേഹം വാഗ്ദാനം ചെയ്യുകയുമായിരുന്നു. തില്ലങ്കേരി കാർക്കോട് ഡോ. പി. സലീം നൽകിയ സ്ഥലത്താണ് വീട് പണിതത്. താക്കോൽദാനം ഈ ആഴ്ച നടത്താനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.