ശ്രീകണ്ഠപുരം: തെരുവുകളിൽനിന്ന് തെരുവുകളിലേക്ക് സഞ്ചരിച്ച് അവർ സംഗീതമഴ ചൊരിഞ്ഞത് മൂന്നു വയസ്സുകാരിയുടെ ജീവൻ നിലനിർത്താൻ. പരിയാരം വായാട് താമസിക്കുന്ന കോറോംകുടിയാൻ ഷാജി -റോഷ്നി ദമ്പതികളുടെ മകളായ ഷാനി (മൂന്ന്)യുടെ ചികിത്സക്കായി പണം സ്വരൂപിക്കുന്നതിനാണ് സന്തോഷ് കാവുമ്പായി നയിക്കുന്ന ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മ രംഗത്തിറങ്ങി മാതൃക കാട്ടിയത്. ഗുരുതരമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗമാണ് ഷാനിമോൾക്ക് ബാധിച്ചത്. ചികിത്സക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്ന വാർത്തയറിഞ്ഞതോടെയാണ് നന്മ ഗായകസംഘം രംഗത്തിറങ്ങിയത്. നവദിന സംഗീതയാത്ര നടത്തി 50 മണിക്കൂർ തെരുവുകളിൽ പാടിയാണ് ഷാനിയുടെ ചികിത്സക്കായി ഇവർ 2,54,860 രൂപ സ്വരൂപിച്ചത്. സന്തോഷ് കാവുമ്പായി, രാകേഷ് ലൂക്ക, ബാബുരാജ് ചേടിച്ചേരി, രമ്യേഷ് അഡൂർ, ഷണ്മുഖൻ വൈദ്യർ, അമൽ ജിത്ത് കാവുമ്പായി എന്നിവരാണ് ഗായകർ. സ്വരൂപിച്ച തുക പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പന്റെ സാന്നിധ്യത്തിൽ ഷാനിമോൾ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. വിവിധ തൊഴിലുകൾ ചെയ്യുന്ന ഈ ഗായകർ ദുരിതമനുഭവിക്കുന്നവർക്കായി രണ്ടുമാസത്തിൽ ഒരു തവണയാണ് 50 മണിക്കൂർ തെരുവുഗാനമേള നടത്തി സഹായധനം ശേഖരിച്ച് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.