പാനൂർ: മുസ്‍ലിം വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അപേക്ഷ സമർപ്പണം മുതൽ ഹജ്ജ് യാത്ര വരെയുള്ള കാര്യങ്ങൾക്ക് ഹെൽപ് ഡെസ്ക് ആരംഭിച്ചു. അസോസിയേഷന്റെ പാനൂർ പൂക്കോം റോഡിൽ മസ്ജിദ് നൂറിന് പിൻവശമുള്ള പാനൂർ പാലിയേറ്റിവ് ഫിസിയോ സെന്ററിൽ ഉള്ള ഓഫിസിൽ രാവിലെ 9.30 മുതൽ ഉച്ച രണ്ടുവരെ സേവനം ലഭ്യമാകും. പുതുതായി അപേക്ഷിക്കുന്നവരും മുമ്പ് കൊടുത്ത അപേക്ഷകൾ (മഹ്‌റം ഇല്ലാത്ത സ്ത്രീകൾ മാത്രം) കവറിൽ കൂട്ടിച്ചേർക്കേണ്ടവരും തിങ്കളാഴ്ച ബന്ധപ്പെട്ട രേഖകൾ അടക്കം ഹജ്ജ് ഹെൽപ് ഡെസ്കിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447480626, 7579099991. ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.