മാഹി: ജലച്ഛായം ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ഒമ്പത് ദിവസം നീളുന്ന 'തലശ്ശേരി ചരിത്രപഥങ്ങൾ' പ്രദർശനം ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ തുടങ്ങി. ഗ്രന്ഥകാരൻ പ്രഫ. പി. ജയേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടൻ കലാഗവേഷകൻ കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. ഡോ. എ. വത്സലൻ, അസീസ് മാഹി, ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു. എം. ഹരീന്ദ്രൻ സ്വാഗതവും പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു. ---------------- caption: തലശ്ശേരി ചരിത്രപഥങ്ങൾ ചിത്രപ്രദർശന ചടങ്ങിൽ കെ.കെ. മാരാർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.