പാനൂർ: കടവത്തൂർ പി.കെ.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ് ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി ദത്തുഗ്രാമത്തിൽ നടപ്പാക്കുന്ന നേന്ത്ര വാഴ കൃഷി നടീൽ ഉദ്ഘാടനം തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളി നിർവഹിച്ചു. കർഷകനായ അബൂബക്കർ ചെറുവൻകോട്ട്, 2017വർഷത്തെ സംസ്ഥാന യുവ കർഷക അവാർഡ് ജേതാവ് മഹമൂദ് കുളത്തിൻകര എന്നിവർ വിവിധ കൃഷിരീതിയെ കുറിച്ച് സംവദിച്ചു. പ്രിൻസിപ്പൽ പ്രസാദ് നാണു അധ്യക്ഷത വഹിച്ചു. സുലൈഖ ചെറുമക്കണ്ടി, കെ. ജീവൻ, പി. ജാബിർ, സി.കെ മുഹമ്മദലി, ടി. ജിഷ, എ. രാജീവൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ പി.കെ. നൗഫൽ സ്വാഗതവും എൻ.എസ്.എസ് ലീഡർ ടി.പി. റിൻഷാദ് നന്ദിയും പറഞ്ഞു. ------------- പടം: കടവത്തൂർ പി.കെ.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ് ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി ദത്തുഗ്രാമത്തിൽ നടപ്പാക്കുന്ന നേന്ത്ര വാഴ കൃഷി നടീൽ ഉദ്ഘാടനം നസീമ ചാമാളി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.