കോളയാട് സ്പോർട്സ് അക്കാദമിക്കും ബോൺസർ ക്രിക്കറ്റ് ക്ലബിനും ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഉദ്ഘാടന മത്സരത്തിൽ കോളയാട് സ്പോർട്സ് അക്കാദമി 78 റൺസിന് കല്ലിക്കണ്ടി എൻ.എ.എം കോളജിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോളയാട് സ്പോർട്സ് അക്കാദമി നിശ്ചിത 20 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. മറുപടിയായി എൻ.എ.എം കോളജ് 13.4 ഓവറിൽ 68 റൺസിന് ഓൾഔട്ടായി. 10 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി കോളയാട് സ്പോർട്സ് അക്കാദമി താരം പ്രജിൻ പ്രകാശ് മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ പെരിങ്ങോം ബോൺസർ ക്രിക്കറ്റ് ക്ലബ് 35 റൺസിന് തളിപ്പറമ്പ് പരപ്പൂൽ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബോൺസർ ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടിയായി പരപ്പൂൽ ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. പുറത്താകാതെ 60 റൺസെടുത്ത് ബോൺസർ ക്രിക്കറ്റ് ക്ലബ് താരം കെ. അർജുൻ മാൻ ഓഫ് ദ മാച്ചായി. രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ------- പടം..... ജില്ല ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ കളിക്കാരെ പരിചയപ്പെടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.