റോഡില്‍വീണ് യാത്രക്കാരന് പരിക്ക്; വാഴ നട്ട് പ്രതിഷേധം

കേളകം: രണ്ടുവര്‍ഷമായി തകർന്ന് കിടക്കുന്ന അടക്കാത്തോട് -നാരങ്ങാത്തട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. രണ്ട് കി.മീ ദൂരം റോഡില്‍ കയറ്റത്തിലടക്കം നിരവധി കുഴികളാണ്. വെള്ളിയാഴ്ച സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വെള്ളാറയില്‍ ഇബ്രാഹിം ഹാജി (75) കുഴിയില്‍ വീണ് തോള്‍ എല്ല് പൊട്ടി. ഒരാഴ്ച മുമ്പ് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇടയപ്പാറ സജ ഫാത്തിമ (ആറ്) റോഡില്‍ വീണ് ഇടത് കൈയുടെ എല്ല് പൊട്ടി ശസ്ത്രക്രിയ നടത്തിയിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് റോഡില്‍ വാഴനട്ടുളള പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ നടന്ന പ്രതിഷേധം ഇ.ഐ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷാഹിന റഷീദ്, പി.യു. സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.