ഗവ.മെഡിക്കൽ കോളജിലെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാം

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസസൗകര്യമൊരുങ്ങുന്നു. കുറഞ്ഞ ചെലവിൽ താമസം ലഭ്യമാക്കുന്ന ആശ്വാസ് വാടകവീട് പദ്ധതിയുടെ ശിലാസ്ഥാപനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് റവന്യൂ,ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. മെഡിക്കൽ കോളജ് കാമ്പസിൽ മൂന്ന് നിലകളിലായി ആശ്വാസ് വാടക വീട് നിർമിക്കുന്നതിന് ആറുകോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയത്. മെഡിക്കൽ കോളജിന് സമീപം സംസ്ഥാന ഭവന നിർമാണ ബോർഡ്മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷിക പരിപാടിയുടെ ഭാഗമായി നടക്കുന്ന ശിലാസ്ഥാപന പരിപാടിയിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആരോഗ്യ, വനിത, ശിശു വികസന മന്ത്രി വീണ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ബഹു തദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, അഡ്വ. പി. സന്തോഷ് കുമാർ എം.പി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.