കണ്ണൂർ: കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍പാളത്തിന് സമീപം രൂപപ്പെട്ട ഗര്‍ത്തം ചൊവ്വാഴ്ച പുലർച്ചയോടെ നികത്തി. തിങ്കളാഴ്ച രാത്രി 12ഓടെയാണ് ഇരഞ്ഞിക്കൽ ക്ഷേത്രത്തിന് സമീപം പാളത്തിനടുത്തായി വലിയ ഗർത്തം പ്രദേശവാസിയുടെ ശ്രദ്ധയിൽപെട്ടത്. ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ എൻജിനീയർമാരുടെ നേതൃത്വത്തിലാണ് കുഴിയടച്ചത്. കരിങ്കല്ലും മണ്ണും ചേർത്താണ് നികത്തിയത്. ട്രെയിനുകൾക്ക് വേഗം കുറച്ച് പോകാൻ നിർദേശം നൽകിയതിനാൽ ദുരന്തമൊഴിവായി. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ അടുത്തിടെ പാളത്തിന്റെ അടിയിലൂടെ സ്ഥാപിച്ചിരുന്നു. തുടർച്ചയായി മഴ പെയ്തതോടെ ഈ ഭാഗത്തെ മണ്ണ് താഴ്ന്നുപോയതാണ് ഗർത്തത്തിന് കാരണമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ വിപിൻ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടുവരെ ട്രെയിനുകൾ 30 കി.മീ വേഗത്തിൽ കടന്നുപോകാൻ നിർദേശം നൽകിയിരുന്നു. സന്ധ്യയോടെ ഗതാഗതം പഴയപടിയായി. പാളത്തിനുസമീപം കുഴി കണ്ടതോടെ തിങ്കളാഴ്ച അർധരാത്രിയെത്തിയ വണ്ടികൾ അൽപനേരം നിർത്തിയിടേണ്ടിവന്നു. പാളത്തിലെ സ്ലീപ്പറിന്റെ അടുത്തുവരെ മണ്ണിളകിയ നിലയിലാണ് കുഴി രൂപം കൊണ്ടത്. photo: railway kuzhi കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍പാളത്തിന് സമീപം രൂപപ്പെട്ട ഗര്‍ത്തം ചൊവ്വാഴ്ച പുലർച്ചയോടെ റെയിൽവേ നികത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.