ഇരിട്ടി: പൊതുവിപണിയെക്കാളും നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിന് കൺസ്യൂമർഫെഡ് വിഷു, ഈസ്റ്റർ, റമദാൻ സഹകരണ വിപണി 2022ന് തുടക്കം കുറിച്ചു. തില്ലങ്കേരി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ വിപണി തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് പെരിങ്ങാനം മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എ. ഷാജി, ബാബു ഈയംബോഡ്, പി.പി. സുഭാഷ്, കെ. സജീവൻ, എം.കെ. സുരേന്ദ്രൻ, എൻ. സജു, പി. വസന്ത തുടങ്ങിയവർ സംസാരിച്ചു. പതിനാറ് ഇനങ്ങൾ അടങ്ങിയ 1400 ഓളം വിലവരുന്ന ഉൽപന്നങ്ങൾ 815 രൂപക്കാണ് വിൽക്കുന്നത്. മൂന്നുദിവസങ്ങളിലായി നടക്കുന്ന പായം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിഷു, ഈസ്റ്റർ, റമദാൻ ചന്ത മാടത്തിൽ ആരംഭിച്ചു .പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സാജിദ് മാഠത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, സൂര്യ വിനോദ്, പങ്കജാക്ഷി, സി.ഡി.എസ് ചെയർപേഴ്സൻ സ്മിത അജിത്ത്, വൈസ് ചെയർപേഴ്സൻ സിന്ധു രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.