ലോറി വൈദ്യുതി ലൈനിൽ കുരുങ്ങി

കേളകം: തടിമില്ലിലേക്ക് മരത്തടികളുമായി വന്ന . ശനിയാഴ്ച പുലര്‍ച്ച അണുങ്ങോടിലെ തടിമില്ലിലേക്ക് മരവുമായി വന്ന ലോറിയാണ് ഓടംതോട് ചപ്പാത്ത് റോഡിന് സമീപത്തെ വൈദ്യുതി ലൈനില്‍ കുരുങ്ങിയത്. വാഹനം മുന്നോട്ടുനീങ്ങിയാല്‍ ലൈന്‍ പൊട്ടുമെന്ന് ഉറപ്പായതോടെ ഡ്രൈവര്‍ നടുറോട്ടിൽ വാഹനം നിര്‍ത്തിയിടുകയായിരുന്നു. രാവിലെ എട്ടരയോടെ ക്രെയിന്‍ ഉയോഗിച്ച് ലോറിയില്‍നിന്നും, കാബിന് മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മരം ഇറക്കിയ ശേഷമാണ് വാഹനത്തില്‍ അവശേഷിക്കുന്ന മരം മില്ലിലേക്ക് കൊണ്ടുപോയത്. ഇതിനുമുമ്പ് പലതവണ ഇത്തരത്തില്‍ വൈദ്യുതി, കേബിള്‍ ലൈനുകള്‍ മരം കയറ്റിയ വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.