സിൽവർ ലൈൻ ഉപേക്ഷിക്കണമെന്ന്

പയ്യന്നൂർ: ജനജീവിതത്തിന് ഭീഷണിയും പ്രകൃതിക്ക് വലിയ രീതിയിൽ ആഘാതവുമേൽപിക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.എം.പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എമ്മിന് വലിയ രീതിയിൽ കമീഷൻ പറ്റാനുള്ള പദ്ധതിയാണിതെന്നും സമ്മേളനം ഓർമിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എ. ജോൺ അധ്യക്ഷത വഹിച്ചു. സുധീഷ് കടന്നപ്പള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബി. സജിത്ത് ലാൽ, കാരിച്ചി ശശീന്ദ്രൻ, ഇ.ടി. പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എ. ജോൺ(സെക്ര.), സി. ശിവദാസൻ, കെ.സി. ശ്രീധരൻ(ജോ. സെക്ര.). പി.വൈ.ആർ സി.എം.പി സി.എം.പി പിലാത്തറ ഏരിയ സമ്മേളനം വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.