കാർ മോഷണം: സ്റ്റാലിനുമുന്നിൽ പരാതിയുമായി മലപ്പുറം സ്വദേശി

കണ്ണൂർ: തമിഴ്​നാട്ടിൽവെച്ച്​ സ്വന്തം കാർ മോഷണംപോയ സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യ​​പ്പെട്ട്​ മലപ്പുറം സ്വദേശി തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്​ പരാതി നൽകി. മലപ്പുറം തുവ്വൂർ സ്വദേശിയായ എം.പി. അബ്​ദുൽ റസാഖാണ്​ കണ്ണൂരിൽ പാർട്ടി കോൺഗ്രസ്​ സെമിനാറിൽ പ​ങ്കെടുക്കാനെത്തിയ സ്​റ്റാലിന്​ പരാതി നൽകിയത്​. അബ്​ദുൽ റസാഖിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാറാണ്​ മോഷണം പോയത്​. 2021 മേയിൽ​ തിരുപ്പൂർ ജില്ലയിലെ സമരപട്ടിയിൽ ബിസിനസ് ടൂറിന്​ പോയപ്പോൾ ചില അസൗകര്യങ്ങൾ കാരണം വാഹനം അവിടെ നിർത്തി പ്രദേശത്തെ വ്യക്​തിയുടെ കൈയിൽ താക്കോൽ ഏൽപിച്ച്​ നാട്ടിലേക്ക്​ മടങ്ങി. കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഒരുമാസത്തിനുശേഷമാണ്​ തമിഴ്​നാട്ടിലേക്ക്​ കാർ എടുക്കാനായി പോയത്​. എന്നാൽ, നിർത്തിയിട്ട സ്ഥലത്ത്​ വാഹനം കാണാത്തതിനെ തുടർന്ന്​ കോമരലിംഗം പൊലീസിൽ പരാതി നൽകി​. പൊലീസ്​ പരാതി സ്വീകരിക്കാതെ, തന്നെ ആക്രോശിച്ച്​ ഇറക്കിവിട്ടു. തുടർന്ന്​ കോടതിയെ സമീപിച്ചതിനെ തുടർന്ന്​ പൊലീസ്​ പരാതി സ്വീകരിച്ചെങ്കിലും കാര്യമായി ​അ​ന്വേഷണം നടത്തിയില്ല. വാഹനം തനിക്ക് എത്തിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്​​ ഇപ്പോൾ സ്റ്റാലിന്​ പരാതി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.