നായുടെ കടിയേറ്റ് എട്ടുപേര്‍ ആശുപത്രിയില്‍

പാപ്പിനിശ്ശേരി: അരോളി കമ്മാടത്ത് മൊട്ട പ്രദേശത്ത് നായുടെ കടിയേറ്റ് എട്ടു പേർക്ക് പരിക്ക്. നിഷ, സിന്ധു, ഓമന, ഉഷ, രാഹുൽ, അമ്പാടി, റിഷിൽദേവ് എന്നിവർക്കും ഒരു ഇതരസംസ്ഥാനക്കാരനായ നിർമാണ തൊഴിലാളിക്കുമാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വഴിയാത്രക്കാരെയും കടയിൽ പോകുന്നവരെയും വീട്ടുപരിസരത്ത് നിന്നവരെയുമാണ് നായ് ആക്രമിച്ചത്. നായ്ക്ക് പേ ഇളകിയതാണോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നായ് നിരവധിപേരെ കടിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.