ശ്രീകണ്ഠപുരം: മലപ്പട്ടത്ത് തോട് കൈയേറി റോഡ് നിർമിക്കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനം അധികാര ദുർവിനിയോഗമാണെന്ന് ഓംബുഡ്സ്മാന്റെ ഉത്തരവ്. പഞ്ചായത്ത് 12ാം വാർഡിലെ അരീച്ചാൽ തോട് കൈയേറിയാണ് റോഡ് നിർമിച്ചതെന്ന് കാണിച്ച് പൊതുപ്രവർത്തകനായ കെ.ഒ.വി. നാരായണൻ നൽകിയ പരാതിയിലാണ് ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് നിർമിക്കുന്നതിന് മുമ്പ് ദുരന്ത നിവാരണ അതോറിറ്റിയുടെ അഭിപ്രായം പഞ്ചായത്ത് തേടേണ്ടിയിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. റോഡ് നിർമാണം സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി തീരുമാനമുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ പകർപ്പ് ഹാജരാക്കണം. റോഡ് നിർമിച്ചതിന് തയാറാക്കിയ എസ്റ്റിമേറ്റും പ്ലാനും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. റോഡ് പലർക്കും പ്രയോജനപ്പെടുമെന്നും നീരൊഴുക്കിന് തടസ്സമില്ലെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നീരൊഴുക്കിന് തടസ്സമുണ്ടോയെന്ന് നിശ്ചയിക്കുന്നതിന് വർഷകാലത്തെ സ്ഥിതി നോക്കിയാൽ മാത്രമെ സാധിക്കുകയുള്ളൂ. ദുരന്തനിവാരണ അതോറിറ്റി പറയേണ്ട അഭിപ്രായം പറയാൻ തഹസിൽദാർ യോഗ്യനല്ലെന്നും ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി. വിശദമായ പത്രിക ഫയൽ ചെയ്യാനും പകർപ്പും അനുബന്ധ രേഖകളും പരാതിക്കാരന് നൽകാനും ഓംബുഡ്സ്മാൻ നിർദേശിച്ചു. വാദം കേൾക്കുന്നതിനായി മേയ് 17ന് വീണ്ടും കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.