പയ്യന്നൂർ: ജൈവഭൂമി നാച്വറൽ ഫാർമേഴ്സ് സൊസൈറ്റിയുടെ ഈ വർഷത്തെ വിത്തുമേളയും വിഷുച്ചന്തയും പയ്യന്നൂർ കൊക്കാനിശേരി മഠത്തുംപടി റോഡിലുള്ള ജൈവഭൂമി കർഷകന്റെ കടയോടനുബന്ധിച്ച് തുടങ്ങി. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ മികച്ച ജൈവ കർഷകനുള്ള പ്രഥമ പുരസ്കാരം നേടിയ രാജഗിരിയിലെ കർഷകനായ കുര്യാച്ചൻ തെരുവംകുന്നേലിനെ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത പൊന്നാടയണിയിച്ച് ആദരിച്ചു. എ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ മണിയറയ ചന്ദ്രൻ, ടി.പി. പത്മനാഭൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, ഡോ. കെ.വി. ദേവദാസൻ, കെ.വി. പത്മനാഭൻ, ജൈവകർഷകരായ കുര്യാച്ചൻ തെരുവം കുന്നേൽ, എം.പി. കുഞ്ഞികൃഷ്ണൻ ആലക്കാട്, കരുണാകരൻ പനങ്ങാട്, ശാന്ത ശ്രീധരൻ പാടിച്ചാൽ എന്നിവർ സംസാരിച്ചു. കെ.പി. വിനോദ് സ്വാഗതം പറഞ്ഞു. പി.വൈ.ആർ ലളിത പയ്യന്നൂരിൽ ജൈവ ഭൂമി വിത്തുമേള നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.