ന്യൂമാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ഒഴുക്ക് തടസ്സപ്പെട്ട മങ്ങാട് തോട് പുനഃസ്ഥാപിക്കാൻ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. പുനഃസ്ഥാപിക്കണമെന്നും ബൈപാസിന്റെ ഭാഗമായി നിർമിക്കുന്ന ഡ്രെയിനേജ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം മാണിക്കോത്ത് മഗേഷ് പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ കത്ത് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി ദേശീയപാത അധികൃതരുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്തുവിന്റെ നേതൃത്വത്തിൽ ബൈപാസ് നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ, വാർഡ് മെംബർ മാണിക്കോത്ത് മഗേഷ്, ബൈപാസ് നിർമാണ ചുമതലയുള്ള നിർമാണക്കമ്പനിയുടെ പ്രതിനിധികളായി എ.ജി എം. അനിൽകുമാർ, സർവേ മാനേജർ ത്യാഗരാജ്, വില്ലേജ് ഓഫിസർ ജയന്തി രാമൻ, കെ. ജയപ്രകാശ്, കെ.എം. രഘുരാമൻ, സി.ടി. ശശീന്ദ്രൻ, സി.കെ. റീജ, പഞ്ചായത്ത് അസി.എൻജിനീയർ പ്രിയ, അസി.സെക്രട്ടറി അരുൺ ജിതേഷ്, ജെ.എച്ച്.ഐ സാബു എന്നിവർ സംബന്ധിച്ചു. മഴ ശക്തിപ്പെടുന്നതിന് മുമ്പ് മങ്ങാട് തോട് പുനഃസ്ഥാപിച്ച് പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ചതായി പഞ്ചായത്തിൽ നിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.